മദ്യശേഖരവുമായി പിടിയിൽ

പിടിച്ചെടുത്ത മദ്യവുമായി പ്രതി രഘു


ഹരിപ്പാട് അമിതവിലയ്‌ക്ക് വിൽക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യ ശേഖരവുമായി ഒരാളെ എക്‌സൈസ് പിടികൂടി. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി പറയൻതറയിൽ രഘുവാണ് പിടിയിലായത്.  ഒരുലക്ഷത്തിലധികം രൂപയുടെ 204 കുപ്പി മദ്യമാണ്‌ കണ്ടെത്തിയത്‌. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ എ കുഞ്ഞുമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജി അജിത്‌കുമാർ, എം ആർ സുരേഷ്, കെ ബിജു, പി പ്രവീൺ, പി യു ഷിബു, കെ പി ബിജു എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻഡ്‌ചെയ്‌തു. Read on deshabhimani.com

Related News