കോടിയേരിക്ക്‌ 
സ്മരണാഞ്ജലി

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തോടനുബന്ധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തുന്നു


 ആലപ്പുഴ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷികം ജില്ലയിൽ ആചരിച്ചു. പ്രിയ നേതാവിന്റെ ഓർമദിന പരിപാടികളിൽ നാടാകെ പങ്കാളികളായി. സിപിഐ എം ഓഫീസുകളിൽ പാർടി പതാക ഉയർത്തി. അനുസ്‌മരണസമ്മേളനങ്ങൾ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരകമന്ദിരത്തിൽ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. തുടർന്ന്‌ പുഷ്പാർച്ചന നടത്തി. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി കണിച്ചുകുളങ്ങര സഹകരണ ബാങ്കിന് സമീപം സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. കുട്ടനാട്‌ ഏരിയ കമ്മിറ്റി രാമങ്കരിയിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്‌ഘാടനം ചെയ്‌തു.  ദേശാഭിമാനി ആലപ്പുഴ യൂണിറ്റിൽ ന്യൂസ്‌ എഡിറ്റർ ലെനി ജോസഫ്‌ പതാക ഉയർത്തി. Read on deshabhimani.com

Related News