ശുചിത്വശോഭയിലേക്ക്‌ 
ചുവടുറപ്പിക്കാൻ

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ദ്രവമാലിന്യ സംസ്‍കരണ പ്ലാന്റ്‌


ആലപ്പുഴ മാലിന്യമുക്ത നവകേരളത്തിനായി സംഘടിപ്പിക്കുന്ന ജില്ലാതല ജനകീയ കാമ്പയിന് ഗാന്ധിജയന്തി ദിനമായ ബുധനാഴ്‌ച തുടക്കമാകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് വിവിധ മിഷനുകളുടെയും വകുപ്പുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ ആലപ്പുഴ നഗരസഭ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനത്തോടെ ആരംഭിക്കും. ജനറൽ ആശുപത്രി വളപ്പിൽ പകൽ 11.30ന് മന്ത്രി പി പ്രസാദ് ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനംചെയ്യും. എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. കാമ്പയിൻ 2025 മാർച്ച് 31ന് മാലിന്യമുക്തം നവകേരളം പ്രഖ്യാപനംവരെ തുടരും. കലക്‌ടർ അലക്‌സ് വർഗീസ് ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സ്വിച്ച് ഓൺ ചെയ്യും. പ്ലാന്റിന് 2,40,000 ലിറ്റർ സംസ്‌കരണ ശേഷി ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 3.05 കോടി രൂപ ചെലവിൽ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച മലിനജല സംസ്‌കരണ പ്ലാന്റിന് 2,40,000 ലിറ്റർ സംസ്‌കരണശേഷിയുണ്ട്. 400 കിടപ്പുരോഗികൾ, മാനസികാരോഗ്യകേന്ദ്രം, നഴ്സിങ്‌ കോളേജ് ക്വാർട്ടേഴ്സ് എന്നീ വിഭാഗങ്ങളിൽനിന്നുള്ള ദ്രവമാലിന്യം സംസ്‌കരിക്കാൻ പ്ലാന്റ്‌ സഹായകമാകും. ഇലക്‌ട്രോ കൊയാഗുലേഷൻ (ഇ കിഡ്) സാങ്കേതികവിദ്യയിലാണ്‌ പ്ലാന്റ്‌ നിർമിച്ചത്‌. ജല ഗുണനിലവാരം മലിനീകരണ നിയന്ത്രണ ബോർഡ് അനുവദിച്ച പരിധിയിൽ താഴെ വരുന്ന രീതിയിലാണ് രൂപകൽപ്പന. ഈ ജലം പുനരുപയോഗത്തിനായി അൾട്രാ ഫിൽറ്ററേഷൻ യൂണിറ്റ്‌ കൂടി നഗരസഭ 50 ലക്ഷം രൂപകൂടി വകയിരുത്തി സ്ഥാപിക്കും.     Read on deshabhimani.com

Related News