വീയപുരം ഗവ. ആയുർവേദ ഡിസ്‌പെൻസറി എൻഎബിഎച്ച് നിലവാരത്തിലേക്ക്
ഹരിപ്പാട് വീയപുരം ഗവ. ആയുർവേദ ഡിസ്‌പെൻസറി എൻഎബിഎച്ച് നിലവാരത്തിലേക്കുയർത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഡോ. എൻ പി ശ്രീകലയുടെ നേതൃത്വത്തിലുള്ള ദേശീയതല ഉദ്യോഗസ്ഥസംഘം ഡിസ്‌പെൻസറി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ- സംസ്ഥാനതലങ്ങളിലെ പരിശോധനയിൽ മികവ് തെളിയിച്ചതിനെത്തുടർന്നാണ് അടുത്തഘട്ട പരിശോധന. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മായാദേവി അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. മോൾ എലിസബത്ത് തോമസ് സംസാരിച്ചു. Read on deshabhimani.com