ഓണാട്ടുകര എള്ളുകൃഷി 
വിത ഉദ്ഘാടനം

ഓണാട്ടുകര എള്ളുകൃഷി വിത യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


  കായംകുളം  കൃഷിവകുപ്പ് ഓണാട്ടുകര വികസന ഏജൻസി മുഖാന്തരം കൃഷിഭവനുകളിലൂടെ നടപ്പാക്കുന്ന ഭൗമസൂചിക പദവി ലഭിച്ച ഓണാട്ടുകരയുടെ തനത് എള്ളിനങ്ങളായ തിലക്, കായംകുളം ഒന്ന്‌ എന്നിവയുടെ ദേവികുളങ്ങര പഞ്ചായത്തുതല വിത ഉദ്ഘാടനം 11–-ാം വാർഡിലെ ചേവണ്ണൂർ കളരി പുരയിടത്തിൽ യു പ്രതിഭ എംഎൽഎ നടത്തി. ദേവികുളങ്ങര പഞ്ചായത്ത് പരിധിയിൽ 50 ഏക്കർ സ്ഥലത്താണ് ഇത്തവണ കൃഷി. പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തി.  കൃഷി അസി. ഡയറക്‌ടർ സുമറാണി പദ്ധതി വിശദീകരിച്ചു.  കൃഷി ഓഫീസർ എബി ബാബു, ശിവഗിരി ധർമസംഘം മുൻ പ്രസിഡന്റ് പത്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ രവീന്ദ്രൻ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ നീതുഷ രാജ്, എസ് രേഖ, രജനി ബിജു, മിനി മോഹൻ ബാബു, ഇ ശ്രീദേവി, ലീന രാജു, ശ്യാമ വേണു, ശ്രീലത, ബിനീഷ്, ഹരികുമാർ, ഇന്ദിരാഭായി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News