തെരുവുനായ ആക്രമണത്തിൽനിന്ന് കുട്ടിയെ രക്ഷിച്ചയാൾക്ക് കടിയേറ്റു
കായംകുളം തെരുവുനായ ആക്രമിച്ച കുട്ടിയെ രക്ഷിച്ച യാത്രക്കാരനെ നായ ക്രൂരമായി കടിച്ച് പരിക്കേൽപ്പിച്ചു. കായംകുളം കിഫ്ബി സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലെ ജീവനക്കാരൻ കുറത്തികാട് തെക്കേക്കര പ്രദീപ് വിഹാറിൽ പ്രദീപ്കുമാർ(55)നെ ആലപ്പുഴ മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തിയൂർ പഞ്ചായത്തിൽ കാക്കാനാട് തട്ടാവഴി കലുങ്ങിന് സമീപമാണ് അഞ്ച് വയസുകാരനെ തെരുവുനായ ആക്രമിച്ചത്. അതുവഴി ഔദ്യോഗിക ആവശ്യത്തിന് ചെങ്ങന്നൂരിൽ പോയി മടങ്ങുകയായിരുന്ന പ്രദീപ് ഇതുകണ്ടു. ഓഫീസ് വാഹനത്തിൽനിന്നിറങ്ങി കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയെ വിട്ടിട്ട് നായ പ്രദീപിനെ ആക്രമിച്ചു. ദേഹത്താകെ കടിയേറ്റു. Read on deshabhimani.com