സ്വകാര്യ മേഖലയിലെ ഫാർമസിസ്‌റ്റുകൾക്കും പ്രത്യേക ക്ഷേമനിധി വേണം
മാവേലിക്കര കേരള പ്രൈവറ്റ് ഫാർമസിസ്‌റ്റ്‌സ് അസോസിയേഷൻ (കെപിപിഎ) ജില്ലാ കമ്മിറ്റിയുടെ പ്രഥമ ജില്ലാ വനിതാ കൺവൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. ഫാർമസിസ്‌റ്റ്‌സ് അസോസിയേഷൻ ജില്ലാ വൈസ്‌പ്രസിഡന്റ് ഫിദ അൻസാരി അധ്യക്ഷയായി. സ്വകാര്യമേഖലയിലെ ഫാർമസിസ്‌റ്റുകൾക്കും പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് മുഖ്യാതിഥിയായി. "സ്‌ത്രീകൾ തൊഴിൽമേഖലയിൽ നേരിടുന്ന പ്രതിസന്ധികളും പരിഹാര മാർഗങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ ജില്ലാ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഉദ്ഘാടനംചെയ്‌തു. ബിന്ദു ഉണ്ണികൃഷ്‌ണൻ, സംഗീത ജയകൃഷ്‌ണൻ, ഷീബ സേതുലാൽ, സി ജയകുമാർ, എ പി ബാബു, പ്രീന ബിജുനാഥ്, പ്രീത ബൈജു, കെ എൽ സിന്ധു, ശിൽപ്പ ജയൻ, മഞ്‌ജു പ്രമോദ്, നിഷ ഇ കുട്ടി, ഷീബ താമരക്കുളം, ദീപ ശ്രീകുമാർ, പാർവതി ജി നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിന്ദു ഉണ്ണികൃഷ്‌ണൻ (ചെയർപേഴ്സൺ), പ്രീന ബിജുനാഥ് (കൺവീനർ). Read on deshabhimani.com