വയനാടിന് സഹകരണ ജീവനക്കാരുടെ കൈത്താങ്ങ്
കാർത്തികപ്പള്ളി വയനാട് ദുരിതബാധിതരെ സഹായിക്കാൻ കേരള കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ സഹകരണ ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഹരിപ്പാട് ഏരിയയിൽ ചിങ്ങോലി 1887 സർവീസ് സഹകരണബാങ്കിൽ യൂണിയൻ ജില്ലാ സെക്രട്ടറി മനു ദിവാകരൻ ബ്രാഞ്ച് മാനേജർ വി എസ് ബിന്ദുവിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി. അഖിൽ നന്ദകുമാർ, ലത ചന്ദ്രൻ, കെ ഇന്ദു എന്നിവർ പങ്കെടുത്തു. Read on deshabhimani.com