ദുരിതാശ്വാസനിധിയിലേക്ക് 5 ലക്ഷം
മാരാരിക്കുളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത കലക്‌ടർ അലക്‌സ് വർഗീസിന് ചെക്ക് കൈമാറി. വൈസ്‌പ്രസിഡന്റ് വി സജി, ഷീല സുരേഷ്, എൻ എസ് ശാരിമോൾ, പി ജെ ഇമ്മാനുവൽ, ടി പി ഷാജി, സെക്രട്ടറി കെ രേഖ എന്നിവർ പങ്കെടുത്തു. Read on deshabhimani.com