ഡ്രൈവർ ഉറങ്ങിയാൽ ‘നെക്‌ ബാൻഡ്‌’ ഉണർത്തും

മേഘ്‌ന, ഹീര, ഫിന്റുമോൾ 
എന്നിവർ ക്ലാസ്‌മുറിയിൽ


അഞ്ജലി ഗംഗ ആലപ്പുഴ രാത്രിയിൽ ഡ്രൈവർമാർ ഉറങ്ങിപ്പോയാൽ വലിയ അപകടങ്ങൾ ഉണ്ടായേക്കാം. ഇതിനൊരു പരിഹാരവുമായി എത്തുകയാണ്‌ ആര്യാട്‌ ഗവ. വിഎച്ച്‌എസ്‌എസിലെ മൂന്ന്‌ മിടുമിടുക്കികൾ. ഡ്രൈവറെ വിളിച്ചുണർത്താനുള്ള ‘നെക്‌ ബാൻഡ്‌ ’ ആണ്‌ ഇവർ വികസിപ്പിക്കുന്നത്‌.  ഉറക്കത്തിലേക്ക്‌ വഴുതിവീഴുന്ന ഡ്രൈവർക്ക്‌ കഴുത്തിൽ അണിയുന്ന ബാൻഡിലൂടെ മുന്നറിയിപ്പ്‌ നൽകുന്ന സാങ്കേതികവിദ്യയാണ്‌ വി എഫ്‌ ഫിന്റുമോൾ, എം ആർ മേഘ്‌ന, ഹീര ഹബീബ്‌ എന്നിവർ തയ്യാറാക്കുന്നത്‌. സമഗ്രശിക്ഷാ കേരളവും കേരളാ സ്‌റ്റാർട്ടപ്പ് മിഷനും ചേർന്ന് നടത്തുന്ന ശക്തി പ്രോജക്‌ടിന്റെ ഭാഗമായാണ്‌ ഉപകരണം നിർമിക്കാനൊരുങ്ങുന്നത്‌. മനുഷ്യർ ഉറങ്ങാൻ തുടങ്ങുമ്പോൾ സ്വാഭാവികമായും നാഡിമിടിപ്പ്‌ കുറയും. ഇത്‌ തിരിച്ചറിഞ്ഞ്‌ സ്‌പന്ദനത്തിലൂടെ ഡ്രൈവർക്ക്‌ മുന്നറിയിപ്പ്‌ നൽകുന്ന ഉപകരണമാണ്‌ നെക്‌ ബാൻഡ്‌. പഠനശേഷം ഇത്‌ സംരംഭമായി തുടങ്ങാനാണ്‌  ലക്ഷ്യമെന്ന്‌ ടീമംഗമായ ഫിന്റുമോൾ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. അധ്യാപിക വി ജി വിനോദിനിയാണ്‌  മാർഗനിർദേശങ്ങൾ നൽകുന്നത്‌. വിദ്യാർഥിനികളുടെ ആശയം സംരംഭമായി വികസിപ്പിക്കാൻ കേരള സ്‌റ്റാർട്ടപ്‌ മിഷൻ ധനഹായം നൽകും.  Read on deshabhimani.com

Related News