സിപിഐ എം ജില്ലാ സമ്മേളനം 
ജനുവരിയിൽ ഹരിപ്പാട്ട്‌



ആലപ്പുഴ സിപിഐ എം 24–--ാം പാർട്ടി കോൺഗ്രസിന്‌ മുന്നോടിയായി ജില്ലാ സമ്മേളനം 2025 ജനുവരി 10 മുതൽ 12 വരെ ഹരിപ്പാട് നടക്കും. 2700ലേറെ ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 30നകം ജില്ലയിൽ പൂർത്തിയാക്കും. ഒക്‌ടോബറിൽ 157 ലോക്കൽ സമ്മേളനവും നവംബറിൽ 15 ഏരിയ സമ്മേളനവും ചേരും. 2025 ഫെബ്രുവരിയിൽ കൊല്ലത്താണ്‌ സംസ്ഥാന സമ്മേളനം. ഏപ്രിലിൽ തമിഴ്നാട്ടിലെ മധുരയിലാണ് പാർടി കോൺഗ്രസ്. Read on deshabhimani.com

Related News