അണ്ടർ വാട്ടർ ടണൽ അക്വേറിയം 
മാവേലിക്കരയിൽ



മാവേലിക്കര ഇന്ത്യയിലെ  വലുതും ഭംഗിയേറിയതുമായ അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയം കാണാൻ തിരക്കേറുന്നു. നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ടണലിലാണ് കടലിലെ അത്ഭുതക്കാഴ്ച ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത അക്വേറിയമാണിത്. കണ്ടിയൂർ ശിവക്ഷേത്രത്തിന് സമീപമുള്ള കൊച്ചിക്കൽ റബർ എസ്റ്റേറ്റ് മൈതാനിയിലാണ് പ്രദർശനം. ആഴക്കടലിന്റെ അടിത്തട്ടിലെ കൂറ്റൻ മത്സ്യങ്ങൾ മുതൽ വ്യത്യസ്തങ്ങളായ വർണമീനുകൾ വരെയുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളത്തിലുള്ള കടൽകാഴ്ച കണ്ട് കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോൾ തലയ്ക്ക് മുകളിൽ വലിയ മത്സ്യങ്ങൾ നീന്തുന്ന അനുഭവം ഹൃദ്യമാണ്. വമ്പൻ മുതൽമുടക്കിൽ സജ്ജീകരിച്ചിരിക്കുന്ന കടലാഴ കാഴ്ച  24 വരെ ആസ്വദിക്കാം.   നീലത്തിമിംഗലത്തിന്റെ  വായിലൂടെയാണ് പ്രദർശന ന​ഗരിയിലേക്ക് പ്രവേശനം. കടൽ കാഴ്ച അവസാനിക്കുന്നത് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള അപൂർവ പ്രദർശനത്തിലേക്കാണ്. ന​ഗരിയിലെ സെൽഫി പോയിന്റുകളിൽ ഫോട്ടോയും എടുക്കാം.  ദീപാവലി എക്സ്പോയുടെ ഭാ​ഗമായി വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്‌. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫർണിച്ചറിന്റെയും തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വമ്പിച്ച വിറ്റഴിക്കൽ ഓഫർ മേളയും ഒരുങ്ങി.  ഫർണിച്ചറിന്‌ 50 ശതമാനം കിഴിവും ലഭിക്കും.  വിവിധ ജില്ലകളിലെ രുചിയൂറും വിഭവങ്ങളുമായി വിശാലമായ ഫുഡ് കോർട്ടും അമ്യൂസ്മെന്റ്‌ റൈഡുകളും സജ്ജമാണ്. പ്രവൃത്തി ദിവസങ്ങളിൽ പകൽ മൂന്നുമുതൽ രാത്രി ഒമ്പതുവരെയും അവധി ദിവസങ്ങളിൽ പകൽ  12 മുതൽ രാത്രി 10  വരെയുമാണ് പ്രവേശനം. ടിക്കറ്റ് വില 100 രൂപ. Read on deshabhimani.com

Related News