എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് പ്രതിനിധി സമ്മേളന നഗറിൽ (അഭിമന്യു നഗർ) ജില്ലാ പ്രസിഡന്റ് 
ജെഫിൻ സെബാസ്റ്റ്യൻ പതാക ഉയർത്തുന്നു


അഭിമന്യു നഗർ (മുഹമ്മ) എസ്എഫ്ഐ 46–-ാം ജില്ലാ സമ്മേളനത്തിന് മുഹമ്മ അഭിമന്യു നഗറിൽ (ആര്യക്കര ഗൗരിനന്ദനം ഓഡിറ്റോറിയം) തുടക്കമായി. ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യൻ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. പ്രതിനിധിസമ്മേളനം  അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ഡോ. നിതീഷ്‌ നാരായണൻ ഉദ്‌ഘാടനംചെയ്‌തു. ജെഫിൻ സെബാസ്റ്റ്യൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി രഘുനാഥ്‌ സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ ആർ രഞ്ജിത് രക്തസാക്ഷി പ്രമേയവും കെ ആതിര അനുശോചനപ്രമേയവും അവതരിപ്പിച്ചു.      ജെഫിൻ സെബാസ്റ്റ്യൻ - (കൺവീനർ), അഭിരാം രഞ്ജിത്ത്, ശ്രീജു, ബിമൽ, അസിൻ തുടങ്ങിയവരാണ്‌ പ്രസീഡിയം. വൈഭവ് ചാക്കോ - (കൺവീനർ), നിയാസ്, അരവിന്ദ്, അമൽ കൃഷ്ണ‌ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും റോഷൻ എസ് രമണൻ (കൺവീനർ), കാർത്തിക ഗോപി, അർജുൻ ദാസ്, സമീർ സിങ്‌, വിഷ്ണു, നൗഫൽ എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയെയും തെരഞ്ഞടുത്തു. ജില്ലാ സെക്രട്ടറി  എം ശിവപ്രസാദ്‌ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ്‌  കെ അനുശ്രീ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.     സംസ്ഥാന സെക്രട്ടറി പി എം ആർഷോ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ എ അക്ഷയ്, ജി ടി അഞ്ജുകൃഷ്ണ‌, ഇ അഫ്‌സൽ, കെ അനുരാഗ്‌, മുൻ ജില്ലാ സെക്രട്ടറി ആർ നാസർ, കേരളാ യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കറ്റംഗം കെ എച്ച്‌ ബാബുജാൻ, കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി ജെയിംസ്‌ ശമുവേൽ, കേന്ദ്രകമ്മിറ്റിയഗം അഡ്വ. ആർ രാഹുൽ തുടങ്ങിയവർ പങ്കെടുത്തു. ഞായറാഴ്ച ചർച്ചയും മറുപടിയും. ഭാരവാഹികളെ തെരഞ്ഞെടുക്കും. Read on deshabhimani.com

Related News