ഹെറോയിനുമായി 
ബംഗാൾ സ്വദേശി പിടിയിൽ

ഹസാർട്ടിൽ അനിഖ്വൽ


  ചെങ്ങന്നൂർ പശ്ചിമബംഗാളിലെ മാൽഡയിൽനിന്ന്‌ ചെങ്ങന്നൂരിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന 103.32 ഗ്രാം ഹെറോയിനുമായി ബംഗാൾ സ്വദേശിയെ ചെങ്ങന്നൂർ പൊലീസ് പിടികൂടി.  പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന്‌ സമീപത്തെ സ്വകാര്യ ബസ് സ്‌റ്റാൻഡിന്‌ മുന്നിൽനിന്നാണ് ഞായർ പുലർച്ചെ മാൽഡ സ്വദേശി ഹസാർട്ടിൽ അനിഖ്വലിനെ (26) പിടികൂടിയത്. ഇയാളുടെ തോൾസഞ്ചിയിൽനിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന ഹെറോയിൻ പിടിച്ചെടുത്തത്.  എസ്എച്ച്ഒ എ സി വിപിൻ, എസ്ഐമാരായ പി എസ് ഗീതു, രാജീവ്, സാലി, സീനിയര്‍ സിപിഒ അരുൺ പാലയൂഴം, സിപിഒമാരായ സ്വരാജ്, വിഷു, രതീഷ്, ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ്‌ചെയ്‌തു. Read on deshabhimani.com

Related News