ഇംഗ്ലണ്ടിന്റെ കരുത്തായി ആരോൺ

കോമൺവെൽത്ത് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 
ആരോൺ ബിജു ചാക്കോ വിജയിയായപ്പോൾ


  ചെങ്ങന്നൂർ കോമൺവെൽത്ത് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ചെങ്ങന്നൂർ സ്വദേശിക്ക്‌ നാല്‌ സ്വർണം. കൊഴുവല്ലൂർ തോമ്പിലേത്ത് ഗ്രേസ് വില്ലയിൽ ബിജുമോൻ ചാക്കോ – -കല്ലിശേരി പ്രയാർ പടിഞ്ഞാറേ ഇടശേരിയേത്ത് സുജ മാത്യു ദമ്പതികളുടെ മകൻ ആരോൺ ബിജു ചാക്കോ (21) യാണ് അപൂർവനേട്ടം കൊയ്‌തത്‌.  ദക്ഷിണാഫ്രിക്കയിലെ സൺസിറ്റിയിൽ നടന്ന  മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ 66 കിലോ ഇനത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച്  സ്‌കൗട്ട്, ബെഞ്ച്, ഡെഡ് ലിഫ്റ്റ് ഇനങ്ങളിലാണ്‌ സ്വർണം നേടിയത്. കഴിഞ്ഞ 23 വർഷമായി ബിജുമോനും കുടുംബവും ഇംഗ്ലണ്ടിൽ വാർവിക്കിലാണ്‌ താമസം. ആമസോണിൽ ഉദ്യോഗസ്ഥനാണ്‌. സുജ സൗത്ത് വാർവിക് ഷൈൻ ഹോസ്‌പിറ്റലിലെ ഐസിയു ചുമതലയുള്ള നഴ്സാണ്. ആരോണിന്റെ സഹോദരൻ ആൽബർട്ട് ഫിനാൻസ് മാനേജരാണ്. നിരവധി ആഭ്യന്തര മത്സരങ്ങളിൽ വിജയിയായ ശേഷമാണ് ആരോൺ ഇംഗ്ലണ്ട് ദേശീയടീമിൽ ഇടം നേടിയത്. പേഴ്സണൽ ട്രെയിനിങ് ഡിപ്ലോമ കോഴ്സിൽ എ ലെവൻ നേടിയ ആരോൺ സ്‌കൂൾ പഠനകാലംമുതൽ ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഒപ്പം ആയോധന കലകളും അഭ്യസിച്ചു. ആരോണും സഹോദരൻ ആൽബർട്ടും കരാത്തെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. Read on deshabhimani.com

Related News