ഭിന്നശേഷി ദിനാചരണം

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ബിആർസി ചേർത്തല സംഘടിപ്പിച്ച സ്‌പെക്‌ട്ര 2024 തിരുനല്ലൂർ ജിഎച്ച്എസ്എസിലെ 
സംഗീത അധ്യാപിക പി ശ്രീലക്ഷ്‌മി ഉദ്‌ഘാടനംചെയ്യുന്നു


തുറവൂർ ബിആർസി സംഘടിപ്പിച്ച അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി ഉദ്ഘാടനംചെയ്‌തു. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജേശ്വരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ആർ ജീവൻ, ബിഡിഒ സക്കീർ ഹുസൈൻ, തുറവൂർ ബിപിസി അനുജ ആന്റണി, ബിആർസി ട്രെയിനർ കെ എസ് ശ്രീദേവി, ആർ മിനി, കൊച്ചുമേരി, ദിലീന എന്നിവർ സംസാരിച്ചു. സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിൽ മികച്ച പ്രകടനം കാഴ്‌ചവച്ച പെരുമ്പളം ജിഎച്ച്എസ്എസിലെ സഞ്‌ജയ്‌ സുരേഷ്, അരൂർ സെന്റ് അഗസ്‌റ്റിൻസ് സ്‌കൂളിലെ ആദിദേവ് എന്നിവരെ അനുമോദിച്ചു.   Read on deshabhimani.com

Related News