പാതിരാമണൽ ഫെസ്‍റ്റ് ലോഗോ പ്രകാശിപ്പിച്ചു
മുഹമ്മ പഞ്ചായത്ത് 26 മുതൽ 30 വരെ സംഘടിപ്പിക്കുന്ന പാതിരാമണൽ ഫെസ്റ്റിന്റെ ലോഗോ വയലാർ ശരച്ചന്ദ്രവർമ പ്രകാശിപ്പിച്ചു. വയലാർ സ്മൃതി മണ്ഡപത്തിലെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷയായി. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജി, അംഗങ്ങളായ കുഞ്ഞുമോൾ ഷാനവാസ്, വിനോമ്മ രാജു, നിഷ പ്രദീപ്, വി വിഷ്ണു, സംഘാടകസമിതി അംഗം സേതുനാഥ്, രാഹുൽ രഘുനാഥ് എന്നിവർ പങ്കെടുത്തു. കായിപ്പുറം മേനാംചേരി തനാജി എം ശങ്കർ ആണ് ലോഗോ രൂപകൽപ്ന ചെയ്‌തത്. Read on deshabhimani.com