ആലപ്പുഴ ബിഎസ്എൻഎലും 
4ജിയിലേക്ക്‌



ആലപ്പുഴ ആലപ്പുഴ ബിസിനസ്‌ ഏരിയയിലെ  312 മൊബൈൽ ടവറുകളിലും 54 പുതിയ ടവറുകളിലും ഫോർ ജി റോൾ ഔട്ട്‌ നെറ്റ്‌വർക്ക്‌ ലഭ്യത ഉറപ്പാക്കാൻ ബിഎസ്‌എൻഎൽ. ആദ്യഘട്ടത്തിൽ തദ്ദേശീയമായി വികസിപ്പിച്ച 117 ഫോർജി മൊബൈൽ ബിടിഎസുകളാണ് ഏരിയയ്‌ക്ക്‌ അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ മാവേലിക്കര എസ്ഡിസിഎയുടെ പരിധിയിലെ ചെട്ടികുളങ്ങര ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ സ്ഥാപിച്ച ടവറിൽ നിലവിൽ 4ജി സേവനം ലഭിക്കും. മാവേലിക്കര എസ്ഡിസിഎയിൽ 31ന്‌ മുമ്പുതന്നെ എല്ലാ 4ജി ടവറുകളും പ്രവർത്തനക്ഷമമാക്കാൻ നടപടികൾ പുരോഗമിക്കുന്നു.  ഫോർ ജിയിലേക്ക്‌ 
മാറാൻ അവസരം നിലവിലുള്ള 2ജി, 3ജി ഉപയോക്താക്കളും സിമ്മുകൾ ഫോർജിയിലേക്ക് മാറണം. ഇതിന്‌ സജ്ജീകരണങ്ങൾ ചെട്ടികുളങ്ങര ഭഗവതിപ്പടി ജനതാ വായനശാലയിലും ചെട്ടികുളങ്ങര ടെലിഫോൺ എക്‌സ്‌ചേഞ്ചിലും തിങ്കളും ചൊവ്വയും രാവിലെ 9.30 മുതൽ അഞ്ചുവരെ നടക്കുന്ന മെഗാമേളയിൽ ഒരുക്കും. സൗജന്യ 4ജി സിം വിതരണവും ഉണ്ടാകും. ഭാരത് നെറ്റ് ഉദ്യമി പദ്ധതി വഴി മോഡവും സൗജന്യ എഫ്ടിടിഎച്ച് ഹൈസ്‌പീഡ് ഇന്റർനെറ്റ് സേവനവും ആവശ്യമുള്ള ഉപയോക്താക്കൾ രജിസ്‌റ്റർ ചെയ്യണം. പദ്ധതി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും എത്തിച്ച ആദ്യ ബിസിനസ്‌ ഏരിയയാണ് ആലപ്പുഴ. എല്ലാ ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കും നിലവിലെ  നമ്പർ മാറാതെ എഫ്ടിടിഎച്ചിലേക്ക് മാറി പരിധിയില്ലാത്ത കോളുകൾ അസ്വദിക്കാം. Read on deshabhimani.com

Related News