എല്ലാ സ്‌കൂളിലും കായിക അധ്യാപകരെ 
നിയമിക്കണം: എസ്എഫ്ഐ



മുഹമ്മ  എല്ലാ സ്‌കൂളിലും പി ടി അധ്യാപകരെ നിയമിക്കണമെന്ന് എസ്എഫ്ഐ  ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മിക്ക സ്‌കൂളുകളിലും കായികാധ്യാപകരുടെ ഒഴിവുകൾ നിലനിൽക്കുകയാണ്. ഫിസിക്കൽ ട്രെയിനിങ് സമയം അനുവദിക്കാത്തതും കുട്ടികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. പിടി അധ്യാപകരുടെ കുറവ്‌ പരിഹരിച്ച് വിദ്യാർഥികളുടെ കായികക്ഷമത ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കായംകുളത്ത് 150 വിദ്യാർഥികൾ പഠിക്കുന്ന ഗവ. ടിടിഐക്ക് കെട്ടിടം നിർമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കാൽനൂറ്റാണ്ടായി കുട്ടനാട്ടിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ്  കോളേജിൽ ഹോസ്‌റ്റൽ സൗകര്യം അനുവദിക്കണം. മുഹമ്മയിൽ ചേർന്ന സമ്മേളനം ഞായറാഴ്‌ച വൈകിട്ട് സമാപിച്ചു.      സംസ്ഥാന സെക്രട്ടറി പി എം ആർഷോ, ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് എന്നിവർ ചർച്ചകൾക്ക്  മറുപടി പറഞ്ഞു. എ എ അക്ഷയ്, ഇ അഫ്സൽ, കെ അനുരാഗ്, ജി ടി അഞ്‌ജുകൃഷ്‌ണ, ആർ നാസർ, കെ എച്ച് ബാബുജൻ, ജി വേണുഗോപാൽ, ജെയിംസ് ശമുവേൽ, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ആർ രഞ്‌ജിത്ത്‌ നന്ദി പറഞ്ഞു.   Read on deshabhimani.com

Related News