ആലപ്പുഴയും ജഗത്‌പുരും ഇഞ്ചോടിഞ്ച്

ആലപ്പുഴ സായിയിൽ നടക്കുന്ന ഇന്റർ സായി കാനോ സ്പ്രിന്റ് ചാമ്പ്യൻഷിപ്പിൽ നിന്ന്


ആലപ്പുഴ ഓൾ ഇന്ത്യ ഇന്റർ സായ് കനോയിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനം അവസാനിച്ചപ്പോൾ ജൂനിയർ വിഭാഗത്തിലും സബ് ജൂനിയർ വിഭാഗത്തിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ആലപ്പുഴ സായ്. 29 സ്വർണവും, 20 വെള്ളിയും 12 വെങ്കലവുമായി 61 മെഡലുകളുമായി ജഗപുർ സായ് സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള ആലപ്പുഴക്ക് 22 സ്വർണവും 24 വെള്ളിയും 16 വെങ്കലവും അടക്കം 62 മെഡലുകളാണുള്ളത്. സ്വർണമെഡൽ നേട്ടമാണ്‌ നാഗ്പുരിനെ മുന്നിലെത്തിച്ചത്. ഭോപാൽ സായിയാണ് മൂന്നാമത്.    ജൂനിയർ വിഭാഗത്തിൽ 12 സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമായി ആലപ്പുഴ മുന്നിലാണ്‌. രണ്ടാം സ്ഥാനത്തുള്ള ജഗത്പുർ പത്ത് സ്വർണവും എട്ട് വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി. അഞ്ച് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവും നേടിയ ഭോപാൽ മൂന്നാമതാണ്‌. രണ്ടാം ദിനം സബ്ജൂനിയർ വിഭാഗത്തിൽ ആലപ്പുഴ നേരിയ ലീഡ് നേടി. നാല് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തായ ജഗത്പുരിന്‌ മൂന്ന് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്. മൂന്നാം സ്ഥാനത്തിനായി ഭോപാലും എസ്ടിസി ആൻഡമാൻ നിക്കോബാറും തമ്മിൽ ശക്തമായ പോരാട്ടമാണ്‌. മൂന്നാം ദിനമായ ശനിയാഴ്‌ച ചാമ്പ്യൻഷിപ് അവസാനിക്കും. 86 ഇനങ്ങളിലാണ് മത്സരം. Read on deshabhimani.com

Related News