പോളിയിൽ എസ്എഫ്ഐ തേരോട്ടം

കായംകുളം ഗവ. വനിതാ പോളിടെക്നിക് കോളേജിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ എസ്‌എഫ്‌ഐ നടത്തിയ പ്രകടനം


ആലപ്പുഴ ജില്ലയിലെ പോളിടെക്ക്നിക് കോളേജുകളിൽ എസ്എഫ്ഐ തേരോട്ടം. തെരഞ്ഞെടുപ്പ് നടന്ന കായംകുളം ഗവ. വനിതാ പോളിടെക്നിക്, ചേർത്തല ഗവ. പോളിടെക്നിക് കോളേജുകളിൽ എസ്എഫ്ഐ മുഴുവൻ സീറ്റിലും വിജയം നേടി. ചേർത്തല പോളിടെക്നിക്കിൽ എതിരില്ലാതെ വിജയം. വനിതാ പോളിടെക്നിക്കിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ചെയർപേഴ്സൺ സീറ്റ് കെഎസ്‌യുവിൽനിന്ന്‌ തിരിച്ചുപിടിച്ചു. സ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷം നേടി.     എസ്എഫ്ഐ ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ ഏറ്റെടുത്തതിന്റെ രാഷ്ട്രീയ പ്രഖ്യാപനമായി തെരഞ്ഞെടുപ്പ് വിധി മാറി.  പെരും നുണകൾക്കെതിരെ സമരമാകുക എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌.  ചരിത്ര വിജയം സമ്മാനിച്ച വിദ്യാർഥികളെയും വിജയത്തിനായി പ്രവർത്തിച്ചവരെയും ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്റ്റ്യനും സെക്രട്ടറി എം ശിവപ്രസാദും അഭിവാദ്യംചെയ്തു.   Read on deshabhimani.com

Related News