ദുരിതബാധിത പ്രദേശങ്ങൾ 
എംഎൽഎ സന്ദർശിച്ചു

നെഹ്റു ട്രോഫി വാർഡിലെ വെള്ളംകയറിയ പ്രദേശങ്ങൾ പി പി ചിത്തരഞ്ജൻ എംഎൽഎ സന്ദർശിക്കുന്നു. വാർഡ് കൗൺസിലർ കെ കെ ജയമ്മ, എസ് എം ഇക്ബാൽ, ഡി സലിം കുമാർ എന്നിവർ എംഎൽഎയ‍്ക്കൊപ്പം


ആലപ്പുഴ മഴക്കെടുതിയും വെള്ളപ്പൊക്കവും രൂക്ഷമായ ആലപ്പുഴ മണ്ഡലത്തിലെ നെഹ്റു ട്രോഫി വാർഡിലെ വിവിധ പ്രദേശങ്ങൾ പി പി ചിത്തരഞ്ജൻ എംഎൽഎ സന്ദർശിച്ചു. പ്രദേശത്തെ വീടുകളിൽ വെള്ളക്കെട്ട് ഉണ്ടെങ്കിലും ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറേണ്ട സാഹചര്യമില്ലെന്ന് പ്രദേശവാസികൾ എംഎൽഎയെ അറിയിച്ചു. സ്ഥിതിഗതികൾ രൂക്ഷമായാൽ ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് എംഎൽഎ പറഞ്ഞു.  പ്രതിസന്ധികളെ നേരിടാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി. വാർഡ് കൗൺസിലർ കെ കെ ജയമ്മ, എസ് എം ഇക്‌ബാൽ, ഡി സലിംകുമാർ എന്നിവരും എംഎൽഎയ്‌ക്കൊപ്പം ഉണ്ടായിരുന്നു. Read on deshabhimani.com

Related News