തങ്കക്കുടങ്ങൾ തന്നു തങ്കക്കുടുക്ക

കൃഷ്‌ണപ്രസാദും ഗൗരിയും ഗായത്രിയും ജില്ലാ കലക്ടർക്ക് ചെക്ക് കെെമാറുന്നു


ആലപ്പുഴ ഒരുമിച്ച്‌ ജനിച്ചവരാണ്‌ കൃഷ്‌ണപ്രസാദും ഗൗരിയും ഗായത്രിയും. വയനാട്ടിലെ ദുരിതബാധിതർക്ക്‌ സഹായമെത്തിക്കാനും ഇവർ ഒരുമിച്ചുതന്നെ. പലപ്പോഴായി ഇവർക്ക്‌ ലഭിച്ച പോക്കറ്റ്‌മണി സ്വരുക്കൂട്ടിയ സമ്പാദ്യക്കുടുക്കയിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ജില്ലാ കലക്‌ടർക്ക്‌ കൈമാറി. 5000 രൂപയുടെ ചെക്കാണ്‌ നൽകിയത്‌.     ഹരിപ്പാട് താമല്ലാക്കൽ വലിയവിളയിൽ എൻ സനൽകുമാറിന്റെയും കെ ജി -സതിയുടെയും മക്കളാണ്‌ കൃഷ്‌ണപ്രസാദും ഗൗരിയും ഗായത്രിയും. 2012 മാര്‍ച്ച് ഏഴിനായിരുന്നു ഇവരുടെ ജനനം. വയനാട് ഉരുള്‍പൊട്ടലിന്റെ ഭീകരത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഇവർ എന്തെങ്കിലും സഹായം ചെയ്യണമെന്ന്‌ തീരുമാനിക്കുകയായിരുന്നു. സമ്പാദ്യക്കുടുക്കയിലുണ്ടായിരുന്ന 5000 രൂപയുമായി അച്ഛനൊപ്പം കലക്‌ടറേറ്റിലേത്തി. മൂവരും മണ്ണാറശാല യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളാണ്.   Read on deshabhimani.com

Related News