വിപിന്റെ കുടുംബത്തിന് സാന്ത്വനവുമായി മന്ത്രി
മാവേലിക്കര ഗുജറാത്തിലെ പോർബന്തറിൽ രക്ഷാപ്രവർത്തനത്തിനെത്തിയ കോസ്‌റ്റ്‌ഗാർഡ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ്ങിനിടെ കടലിൽ പതിച്ച് മരിച്ച മലയാളി പൈലറ്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി മന്ത്രി സജി ചെറിയാനെത്തി. വ്യാഴം പകൽ 11.30 ഓടെയാണ് മന്ത്രിയെത്തിയത്. വിപിന്റെ അമ്മ ശ്രീലതയെയും ഭാര്യ ശിൽപ്പയെയും സഹോദരിയെയും മന്ത്രി ആശ്വസിപ്പിച്ചു. തിങ്കൾ രാത്രിയായിരുന്നു അപകടം. ബുധനാഴ്‌ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ കണ്ടിയൂർ ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം. Read on deshabhimani.com