ഒന്നും പറയാനില്ല ഭായ്‌, 
എല്ലാം ശുഭം

മിമിക്രി 
സ്‍റ്റേജിലെത്തിയ 
ബിഹാര്‍ 
സ്വദേശി 
ശുഭംകുമാര്‍


 ബിഹാർ സ്വദേശി ശുഭംകുമാർ മിമിക്രി സ്‌റ്റേജിലെത്തി ‘സൺഗ്ലാസ് വച്ച് പുറം കൈകൊണ്ട് താടി തടവി’. ഒന്നും പറയാതെതന്നെ കാണികൾ മന്ത്രിച്ചു പുഷ്‌പ.. പുഷ്‌പരാജ്. തിരുവനന്തപുരം നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിങ് കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിയാണ്‌ ശുഭംകുമാർ.   ബിഎഫ്‌ഐ യുപി സ്വദേശി രുചിസിങ്,  പത്തനംതിട്ട ഇടയാറൻമുള സ്വദേശിനി അല്ലുമോൾ,  ഷൊർണൂർ സ്വദേശി അജിത് മോഹൻ, എറണാകുളം സ്വദേശി ടിൽജിയ, അങ്കമാലി സ്വദേശി ശ്രീലാൽ, മലപ്പുറം സ്വദേശികളായ ഷിബിത, സൽമാൻ ഹാരിസ്, തൃശൂർ സ്വദേശി ആസ്‌തിക്, അധ്യാപകൻ ഷിജു എന്നിവരും സംഘത്തിലുണ്ട്‌.  അല്ലുമോൾ കൊളാഷിലും ശ്രീലാൽ കൊളാഷിലും കാർട്ടൂണിലും ടിൽജിയയും അജിത് മോഹനും പെയിന്റിങ്ങിലും സൽമാൻ ഹാരിസ് ക്ലേ മോഡലിങ്ങിലും മത്സരിക്കുന്നു. 60 ശതമാനത്തിൽ താഴെ സംസാരശേഷിയായവർക്കാണ് കോളേജിൽ പ്രവേശനം. Read on deshabhimani.com

Related News