ആലപ്പുഴയിൽ സ്‌പോർട്‌സ്‌ സ്‌കൂൾ ആരംഭിക്കണം

സിപിഐ എം ആലപ്പുഴ ഏരിയ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന റെഡ് വളന്റിയർ മാർച്ചിൽ ജില്ലാ സെക്രട്ടറി ആർ നാസർ സല്യൂട്ട് സ്വീകരിക്കുന്നു


ആലപ്പുഴ ജില്ലയിൽ വിവിധ സ്റ്റേഡിയങ്ങളുടെ നിർമാണം പൂർണമാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിൽ സ്‌പോർട്സ്‌ സ്‌കൂൾ ആരംഭിക്കണമെന്ന് സിപിഐ എം ആലപ്പുഴ ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആലപ്പുഴ പട്ടണത്തിലെ ഇ എം എസ് സ്റ്റേഡിയം, ചെങ്ങന്നൂരിലെ സ്റ്റേഡിയം, ആര്യാട് ഇൻഡോർ സ്റ്റേഡിയം, വളവനാട് സിന്തറ്റിക് ട്രാക്ക് തുടങ്ങിയവ പൂർത്തീകരണത്തിലേയ്ക്ക് അടുക്കുകയാണ്. നിലവിൽ സായി വാട്ടർ സ്പോർട്ട്സ്  സ്റ്റേഡിയം, സ്‌പോർട്‌സ്‌ കൗൺസിലിന്റെ റോവിങ്‌ അക്കാദമി തുടങ്ങിയവ ആലപ്പുഴയിൽ പ്രവർത്തിക്കുന്നു. വാട്ടർ സ്‌പോർട്‌സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്നത് ജില്ലയാണ്‌. കായൽ മലിനീകരണത്തിന് ക്രി യാത്മകമായി പരിഹാരംകണ്ട് ആലപ്പുഴയിലെ ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി ആകർഷകമാക്കണമെന്നും  ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.     ബുധൻ രാവിലെ ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ ചർച്ചകൾക്ക്‌ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം വി ബി അശോകൻ എന്നിവർ സംസാരിച്ചു. പുതിയ ഏരിയാ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാസമ്മേളന പ്രതിനിധികളായി 24 പേരെയും തെഞ്ഞെടുത്തു. വി എൻ വിജയകുമാർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.     സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ നൂറുകണക്കിന്‌ പേർ അണിനിരന്ന പ്രകടനവും ചുവപ്പുസേനമാർച്ചും പൊതുസമ്മേളനവും നടന്നു. മുനിസിപ്പൽ ടൗൺ ഹാളിന് സമീപത്തുനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ വാദ്യമേളങ്ങളും അണിനിരന്നു. നഗരചത്വരത്തിൽ ഒ അഷറഫ് നഗറിൽ പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്തു. സ്വാഗത സംഘം ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. എച്ച് സലാം എംഎൽഎ, വി ബി അശോകൻ, കെ കെ ജയമ്മ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News