കണ്ണീരിൽ കുതിർന്ന്‌ സ്വപ്‌നങ്ങൾ

പൊതുദർശനത്തിന് വച്ച ആൽവിന്റെ മുഖത്ത് കോട്ടുകൊണ്ടു തുടയ്ക്കുന്ന അമ്മ മീന


അമ്പലപ്പുഴ  പ്രതീക്ഷയും സ്‌നേഹവും കൊണ്ട്‌ അച്ഛൻ കൊച്ചുമോൻ ജോർജും അമ്മ മീനയും തങ്ങളുടെ ഭാവി ഡോക്ടർക്ക്‌ തുന്നിയ കോട്ട്‌ വെള്ളിയാഴ്‌ച കണ്ണീരണിഞ്ഞു. ആൽവിന്റെ ചേതനയറ്റ ശരീരത്തിൽ അവന്റെ വെള്ളക്കോട്ടുമായെത്തിയ അമ്മയുടെ നിലവിളി കണ്ടുനിന്നവർക്കും ഹൃദയഭേതകമായിരുന്നു. കളർകോടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആൽവിൻ വ്യാഴം വൈകിട്ട് 4.30 ഓടെയാണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച മൃതദേഹം മെഡിക്കൽ കോളേജ് അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചപ്പോഴാണ് അമ്മ മീന മകന്റെ കോട്ടുമായെത്തിയത്. ടി ഡി മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആൽവിൻ മാതാപിതാക്കളുമായാണ് ആദ്യമെത്തിയത്. ഇനി എന്റെ ലോകമിതാണെന്ന് ആൽവിൻ അന്ന്‌ അച്ഛനമ്മമാരോട് പറഞ്ഞു. ഇതിനാണോ ഞങ്ങളെ ഇവിടെക്കൊണ്ടുവന്ന് പരിചയപ്പെടുത്തിയതെന്ന് പറഞ്ഞാണ് ചേതനയറ്റ മകനെ ചേർത്തു പിടിച്ച് മീന അലറിവിളിച്ചത്. കോട്ട് ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ മീന, കോട്ട് കൊണ്ട് ആൽവിന്റെ മുഖമൊപ്പുകയും തന്റെ കണ്ണീർ തുടക്കുകയും ചെയ്തത് കണ്ടുനിന്നവരെയും സങ്കടക്കടലിലാക്കി. ആനന്ദ് മനുവിന്‌ തുടയെല്ലിന്റെ ശസ‍്ത്രക്രിയ ബുധനാഴ്ച ആലപ്പുഴ  കളർകോട്‌ കെഎസ്‌ആർടിസി ബസും ടവേരയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യനില തൃപ്‌തികരമായി തുടരുന്നതായി  മെഡിക്കൽ ബോർഡ്‌ റിപ്പോർട്ടിൽ ആലപ്പുഴ ഗവ.ടി ഡി മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ അറിയിച്ചു. എറണാകുളം തൃപ്പൂണിത്തുറ പാണ്ടിപ്പറമ്പ്‌ ലക്ഷ്മിഭവനിൽ ഗൗരീശങ്കറിന്റെ (18) ആരോഗ്യനില തൃപ്‌തികരമായതിനാൽ വെള്ളി രാവിലെ തുടയെല്ലിന്‌ ശസ്ത്രക്രിയ നടത്തി. ചേർത്തല മണപ്പുറത്ത്‌ വീട്ടിൽ കൃഷ്ണദേവിന്റെ (20)  ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതുകൊണ്ട് സ്റ്റെപ്പ്ഡൗൺ ഐസിയുവിലേയ്ക്ക് മാറ്റും. ആഹാരം സ്വന്തമായി കഴിക്കുന്നുണ്ട്‌. കൊല്ലം പോരുവഴി മുതുപിലാക്കാട്‌ കാർത്തികയിൽ ആനന്ദ് മനുവിന്റെ (19) തലച്ചോറിലെ ക്ഷതം തൃപ്തികരമായ സ്ഥിതിയിൽ ചികിത്സയോട് പ്രതികരിക്കുന്നുണ്ട്‌. ആരോഗ്യനില പുരോഗമിക്കുന്നതിന് അനുസരിച്ച് അടുത്ത ബുധനാഴ്‌ച തുടയെല്ലിന്റെ ശസ്ത്രക്രിയ ചെയ്യും. കൊല്ലം പന്മന വെളുത്തേടത്ത്‌ മേക്കാതിൽ മുഹസിൻ മുഹമ്മദിന്റെ(20) ആരോഗ്യനില തൃപ്‌തികരമാണ്‌. ആരോഗ്യനില പുരോഗമിക്കുന്നതിന് അനുസരിച്ച് കൈപ്പത്തിയിലെ അസ്ഥിയുടെ ശസ്ത്രക്രിയ ചെയ്യും.   Read on deshabhimani.com

Related News