ഓണമുണ്ണാം, കീശ കാലിയാകാതെ

സപ്ലൈകോ ജില്ലാ ഓണം ഫെയറിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്ന 
സന്ധ്യ അജയഘോഷ്‌


ആലപ്പുഴ ഓണക്കാലത്ത്‌ സാധരണക്കാരെ സഹായിക്കാൻ സപ്ലൈകോയും കൺസ്യൂമർഫെഡും ചേർന്ന്‌ ജില്ലയിൽ ആരംഭിക്കുന്നത്‌ 114 കേന്ദ്രം.  90 സംഘങ്ങളിലൂടെയും 14 ത്രിവേണി സ്‌റ്റോറിലൂടെയുമായി 104 വിപണനകേന്ദ്രങ്ങൾ കൺസ്യൂമർഫെഡ്‌ ആരംഭിച്ചു. സപ്ലൈകോയുടെ ജില്ലാ ഫെയർ ജില്ലാക്കോടതി പാലത്തിന്‌ സമീപം പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും 10 മുതൽ മണ്ഡലതല ഫെയറുകളും ആരംഭിക്കും. 14 വരെയാണ്‌ ചന്തകൾ പ്രവർത്തിക്കുക.     സബ്‌സിഡി തുകയിൽ 13 ഇനങ്ങൾ ലഭ്യമാക്കും. പൊതുവിപണിയിൽ 1500 രൂപയുടെ സാധനങ്ങൾ റേഷൻകാർഡുമായെത്തിയാൽ 930 രൂപയ്‌ക്ക്‌ ലഭിക്കും. പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനമാണ്‌ വിലക്കുറവ്‌. അരി (ജയ അരി, കുറുവ അരി, കുത്തരി) എട്ട്‌ കിലോയും പച്ചരി രണ്ട്‌ കിലോയും പഞ്ചസാര –- ഒരു കിലോ, ചെറുപയർ –- ഒരു കിലോ, വൻകടല –- ഒരു കിലോ, ഉഴുന്ന്‌ –- ഒരു കിലോ, വൻപയർ –- ഒരു കിലോ, തുവരപരിപ്പ്‌ –- ഒരു കിലോ, മുളക്‌ –-500 ഗ്രാം, മല്ലി –-500 ഗ്രാം, വെളിച്ചെണ്ണ –- 500 എംഎൽ എന്നിങ്ങനെയാണ്‌ ഒരു ഉപഭോക്‌താവിന്‌ നൽകുന്ന അളവ്‌.  Read on deshabhimani.com

Related News