തദ്ദേശീയ ഉൽപ്പാദനം കൂട്ടി ഖാദിക്ക്‌ വിപണി കണ്ടെത്തും: -മന്ത്രി പി പ്രസാദ്

ഓണം ഖാദിമേള മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ ഖാദി മേഖലയിൽ തദ്ദേശീയ ഉൽപ്പാദനം വർധിപ്പിച്ച്‌ കൂടുതൽ വിപണി കണ്ടെത്താൻ സർക്കാർ ശ്രമിക്കുമെന്ന്‌ മന്ത്രി പി പ്രസാദ്.   ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. ഖാദി മേഖലയിലെ തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.   ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നടന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ആദ്യ വിൽപന നടത്തി. നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, മുനിസിപ്പൽ കൗൺസിലർ ബി അജേഷ്, ഖാദി ബോർഡ് അംഗം കെ എസ് രമേഷ് ബാബു, പ്രോജക്ട് ഓഫീസർ പി എം ലൈല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, കയർ ബോർഡ് ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം മഞ്ജു എന്നിവർ പങ്കെടുത്തു   Read on deshabhimani.com

Related News