കള്ളപ്രചാരവേലകളെ പ്രതിരോധിക്കണം: സി എസ് സുജാത
മണ്ണഞ്ചേരി എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള കുതന്ത്രങ്ങൾക്കെതിരെ നിതാന്തജാഗ്രത വേണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിലെ കെ രാജപ്പൻ സ്‌മാരക ഹാൾ ഉദ്ഘാടനംചെയ്യുകയായിരുന്നു സുജാത. പ്രതിപക്ഷവും ബിജെപിയുമൊക്കെ ചേർന്നാണ് പിണറായി സർക്കാരിനെയും മുഖ്യമന്ത്രിയെയുമൊക്ക വളഞ്ഞിട്ട് ആക്രമിക്കുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടാണ്. വസ്‌തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തി കള്ളപ്രചാരവേലകളെ പ്രതിരോധിക്കണം. മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകുമ്പോൾ കേന്ദ്രസർക്കാർ കേരളത്തെ തഴയുകയാണ്. കേരളജനതയെ ദ്രോഹിക്കുന്നത് ശരിയല്ലെന്ന് പറയാൻ ബിജെപിയും കോൺഗ്രസും തയ്യാറാകുന്നില്ലെന്നും സുജാത പറഞ്ഞു . Read on deshabhimani.com