യാത്രയുടെ ഉല്ലാസപ്പൂത്തിരിക്ക് ഇന്ന് ഡബിൾ ബെൽ
സ്വന്തം ലേഖകൻ ആലപ്പുഴ വയനാടിന്റെ കുളിരിലേക്കും ഗവിയുടെ പച്ചപ്പിലേക്കും അഷ്‌ടമുടിയുടെയും അറബിക്കടലിന്റെയും വിസ്‌മയങ്ങളിലേക്കും സഞ്ചാരികളെ ക്ഷണിക്കുകയാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ. ഈ മാസം 45 ട്രിപ്പുകളാണ്. ഏഴ് ഡിപ്പോകളിൽനിന്ന് ബുധനാഴ്‌ച മുതൽ ട്രിപ്പുകളുണ്ട്. മാവേലിക്കരയിൽനിന്ന് 10 യാത്രകളുണ്ട്. അടവിയും പരുന്തുംപാറയുമടങ്ങുന്ന രണ്ട് ഗവി യാത്രകൾ, അരിപ്പ, കുടുക്കത്ത്പാറ യാത്ര, അഞ്ചുമണിക്കൂർ കായൽ കാഴ്‌ചകളിലേക്ക് വാതിൽതുറക്കുന്ന സീ അഷ്ടമുടി യാത്ര, റോസ് മലയും പാലരുവിയും ഉൾപ്പെടുന്ന തെന്മല യാത്ര, മലക്കപ്പാറ, ആതിരപ്പള്ളി, വാഴച്ചാൽ യാത്ര, നെഫർറ്റിറ്റി കപ്പലിൽ അറബിക്കടൽ യാത്ര, കുളത്തൂപ്പുഴയും ആര്യങ്കാവും അച്ചൻകോവിലും പന്തളവും ഉൾപ്പെടുന്ന അയ്യപ്പ ക്ഷേത്ര ദർശനം, ചോറ്റാനിക്കരയും ഉഡുപ്പിയും പറശ്ശിനിക്കടവും ഉൾപ്പെടുന്ന മൂകാംബിക ക്ഷേത്രദർശനം എന്നിവയാണ് മാവേലിക്കര ഡിപ്പോയിൽനിന്ന് ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്. ഹരിപ്പാട് ഡിപ്പോയിൽനിന്ന് ഒമ്പത് യാത്രകളാണ്. രണ്ട് മൂന്നാർ - മറയൂർ (രണ്ട് ദിവസം) യാത്ര, രണ്ട് ഇല്ലിക്കൽകല്ല്, -ഇലവീഴാ പൂഞ്ചിറ, ഗവി, മലക്കപ്പാറ, നെഫർറ്റിറ്റി കപ്പൽയാത്ര, തെന്മല, -റോസ് മല യാത്ര എന്നിവ പുറപ്പെടും. ചേർത്തല ഡിപ്പോയിൽനിന്ന് മലക്കപ്പാറ, മാമലക്കണ്ടം-–-മൂന്നാർ, ചതുരംഗപ്പാറ, നെഫർടിടി കപ്പൽ യാത്ര, ആഴിമല ക്ഷേത്ര ദർശനം എന്നിങ്ങനെ അഞ്ച് ട്രിപ്പ്. എടത്വയിൽനിന്ന് രണ്ട് ഗവി, രണ്ട് തിരുവനന്തപുരം ക്ഷേത്രദർശനം, മലക്കപ്പാറ എന്നിങ്ങനെ അഞ്ച് യാത്രകളും ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് മൂന്നാർ (രണ്ട് ദിവസം), മാമലക്കണ്ടം–-മൂന്നാർ (രണ്ട് ദിവസം), വാഗമൺ, മലക്കപ്പാറ യാത്രകളുണ്ട്. ആലപ്പുഴയിൽനിന്ന് രണ്ട് തിരുവനന്തപുരം ക്ഷേത്ര ദർശനം, മലക്കപ്പറ, മാമലക്കണ്ടം, വാഗമൺ യാത്രകൾ നടത്തും. കായംകുളത്തുനിന്ന് രണ്ട് മാമാലക്കണ്ടം–-മൂന്നാർ യാത്രകളും വാഗമൺ, ചതുരംഗപ്പാറ യാത്രയും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: - 9846475874, ഹരിപ്പാട് –--94472 78494, മാവേലിക്കര -–-9447952127, ആലപ്പുഴ –-9447500997, ചേർത്തല –-9447708368, കായംകുളം –9400441002, എടത്വ –-9846475874, ചെങ്ങന്നൂർ -–-9846373247. വയനാടിന്റെ ഹൃദയത്തുടിപ്പിലേക്ക് ബജറ്റ് ടൂറിസം സെൽ മാവേലിക്കര സംഘടിപ്പിക്കുന്ന വയനാടൻയാത്ര 10ന് വൈകിട്ട് 6.30ന് മാവേലിക്കര ഡിപ്പോയിൽനിന്ന് പുറപ്പെട്ട് 14 രാവിലെ അഞ്ചിന് തിരികെയെത്തും. എൻ ഊര്, പൂക്കോട് തടാകം, ഹണി മ്യൂസിയം, കാരാപ്പുഴ ഡാം എന്നിവിടങ്ങളിലാണ് ആദ്യദിനം സഞ്ചാരം. രാത്രി സുൽത്താൻ ബത്തേരിയിൽ താമസമൊരുക്കും. 12ന് മാവിലത്തോട് പഴശ്ശി സ്മാരകം, കുറുവ ദ്വീപ്, ബാണാസുര സാഗർ ഡാം എന്നിവിടങ്ങൾ സന്ദർശിച്ച് വൈകിട്ട് 7.30 മുതൽ 11.30 വരെ ജംഗിൾ സഫാരിയും നടത്തും. 13ന് ജെയ്ന ക്ഷേത്രം, എടയ്‌ക്കൽ ഗുഹ, അമ്പലവയൽ, ലക്കിടി വ്യൂ പോയിന്റ് എന്നിവിടങ്ങളിൽ സന്ദർശിച്ച് വൈകിട്ട് 5.30ന് മാവേലിക്കരയിലേക്ക് തിരിക്കും. Read on deshabhimani.com