തൊഴിലുറപ്പ് തൊഴിലാളികളുടെ ധർണ

എൻആർഇജി വർക്കേഴ്സ് യൂണിയൻ ചേപ്പാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് 
എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു


  കാർത്തികപ്പള്ളി തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 600 രൂപയാക്കുക, എൻഎംഎംഎസിലെ അപാകത പരിഹരിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ ചേപ്പാട് പഞ്ചായത്ത് കമ്മിറ്റി ചേപ്പാട് പോസ്‌റ്റ്‌ ഓഫീസ് പടിക്കൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ്‌ എസ് പവനനാഥൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി ടി സുരേന്ദ്രൻ, ഏരിയ പ്രസിഡന്റ്‌ ബിന്ദു രാജേന്ദ്രൻ, ജി ഉണ്ണികൃഷ്‌ണൻ, ജോൺ ചാക്കോ, ഹരിദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News