ആഹ്ലാദപ്രകടനവുമായി അധ്യാപകരും വിദ്യാർഥികളും
മാവേലിക്കര ആലപ്പുഴ റെവന്യൂ ജില്ലാ കലോത്സവത്തിൽ ചരിത്രത്തിലാദ്യമായി ഓവറോൾ ചാമ്പ്യൻമാരായ മാവേലിക്കര ഉപജില്ലയുടെ വിജയത്തിൽ അധ്യാപകരും വിദ്യാർഥികളും ആഹ്ലാദപ്രകടനം നടത്തി. മാവേലിക്കര ബുദ്ധ ജങ്ഷനിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഓവറോൾ ട്രോഫിയുമായി പ്രകടനം ആരംഭിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ ഭാമിനി, സി ജ്യോതികുമാർ, കെ അനിൽകുമാർ, റിനോഷ് സാമുവൽ, വി എൽ ആന്റണി, പോരുവഴി ബാലചന്ദ്രൻ, കെ രാജേഷ്‌കുമാർ, എൻ ഓമനക്കുട്ടൻ, സുധീർഖാൻ റാവുത്തർ, ടി ജെ കൃഷ്‌ണകുമാർ എന്നിവർ നേതൃത്വം നൽകി. 793 പോയിന്റ് നേടിയാണ് മാവേലിക്കര കിരീടം ചൂടിയത്. യുപി ജനറൽ, ഹൈസ്‌കൂൾ ജനറൽ, യുപി സംസ്‌കൃതം, ഹൈസ്‌കൂൾ സംസ്‌കൃതം വിഭാഗങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ് നേടി. Read on deshabhimani.com