വ്യാപാരി വ്യവസായി സമിതി കൺവൻഷൻ

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചേർത്തല ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി മുരുകേശ്‌ ഉദ്‌ഘാടനംചെയ്യുന്നു


ചേർത്തല കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി മുരുകേശ്‌ ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ അബ്ദുൾസലാം അധ്യക്ഷനായി. ഏരിയ രക്ഷാധികാരി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ എസ്‌ സലിം പ്രവർത്തനറിപ്പോർട്ടും ജില്ലാ പ്രസിഡന്റ്‌ എം എം ഷെറീഫ്‌ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം മണി മോഹൻ, ലെജി സനൽ, ബഷീർ കല്ലറയ്‌ക്കൽ, ടി ജി രാധാകൃഷ്‌ണൻ, എസ്‌ ഷിബു, കെ പി ഗോപകുമാർ, എം ആർ ഷാജി, പി കെ സുജിത്ത്‌ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം സി ടി പ്രസാദ്‌ സ്വാഗതവും പി കെ നസീർ നന്ദിയുംപറഞ്ഞു. Read on deshabhimani.com

Related News