ഗുകേഷിന് വിജയാശംസകൾ നേർന്ന്‌ ചെസ് ടൂർണമെന്റ്

ചെസ്സ് മത്സരം ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ വി ജി വിഷ്ണു ഉദ്‌ഘാടനംചെയ്യുന്നു


  ആലപ്പുഴ ലോക ചെസ്‌ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷിന്‌ വിജയാശംസകൾ നേർന്ന്‌ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. പുന്നപ്ര മാർഗ്രിഗോരിയസ് കോളേജും പ്രൈം ചെസ് അക്കാദമിയും ചേർന്ന് എൽകെജി മുതൽ പ്ലസ്ടുവരെയുള്ള  കുട്ടികൾക്കായാണ്‌ മത്സരം നടത്തിയത്‌. ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ്‌പ്രസിഡന്റ്‌ വി ജി വിഷ്‌ണു ഉദ്‌ഘാടനംചെയ്‌തു. വിനോദ് ടോമി അധ്യക്ഷനായി. പ്രൈം ചെസ് ഡയറക്‌ടർ ബിബി സെബാസ്‌റ്റ്യൻ, ഫാ. എബ്രഹാം കരിപ്പിങ്ങാപുറം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News