കേരളത്തോട്‌ അവഗണന: ബിജെപിയുടെ 
അടിത്തറ തകർക്കും – സജി ചെറിയാൻ

സിപിഐ എം ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു


  ആലപ്പുഴ വയനാട് ദുരന്തത്തിൽ കേരളത്തോട് കാണിച്ച അവഗണന സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ ഇളക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ.  ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷൻ) ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.    രാജ്യംകണ്ട ഏറ്റവുംവലിയ ദുരന്തം വയനാട് ഉണ്ടായിട്ടും അതിന് വീണ്ടും കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രം. കേരളത്തിനോട് കാണിക്കുന്ന അനീതിയാണിത്.   സംസ്ഥാനത്തിന്‌ ലഭിക്കേണ്ട ആനുകൂല്യങ്ങളും നികുതിയും കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. ഫെഡറൽ സംവിധാനം അട്ടിമറിക്കാനായി കേന്ദ്ര അന്വേഷണ ഏജൻസികളെ സംസ്ഥാനത്തിനെതിരായി ഉപയോഗിക്കുകയാണ്.    രാജ്യത്ത് വർഗീയ കലാപം ഉണ്ടാക്കാനായി ഭരണഘടനയെ തിരുത്തിക്കുറിക്കാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനെ ചെറുക്കാനും ബിജെപിയുടെ അംഗബലം കുറയ്‌ക്കാനാണ് ഇന്ത്യാ കൂട്ടായ്‌മ ലക്ഷ്യമിട്ടത്. എന്നാൽ അവിടെയും കോൺഗ്രസ്‌ അധികാരമോഹത്തിനായി സഖ്യത്തെ ഒറ്റുകൊടുത്തു. ബിജെപി ഭരണത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണ്. മണിപ്പുർ ഇതിനുദാഹരമാണ്. മോദി മണിപ്പുർ സന്ദർശിച്ച് സമാധാനം പുനഃസ്ഥാപിച്ചില്ല. ന്യൂനപക്ഷങ്ങളെ പോലെ തന്നെ ദളിത്‌, ആദിവാസി വിഭാഗങ്ങളും ഇന്ത്യയിൽ വെല്ലുവിളി നേരിടുകയാണ്. എന്നാൽ  കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെ ജനസമൂഹം വലിയ പുരോഗതിയിലേക്ക് ചുവടുവയ്‌ക്കുകയാണ്. ഇത് തടയിടാനാണ് ബിജെപി വർഗീയതയുണ്ടാക്കാൻ ശ്രമിക്കുന്നത്. സന്ദീപ് വാര്യർ അടക്കമുള്ള വർഗീയനേതാക്കളെ ഒപ്പം കൂട്ടുന്നത് ഇതിനുദാഹരണമാണ്‌. കേരളം ലോകത്തിന്‌ മുന്നിൽ സൃഷ്‌ടിച്ച മാതൃക തകർക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കോൺഗ്രസ്‌ അതിനൊപ്പം നിൽക്കുകയാണ്.  –-സജി ചെറിയാൻ പറഞ്ഞു. Read on deshabhimani.com

Related News