പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മാവേലിക്കരയിലെ എക്‍സൈസ് ഉദ്യോഗസ്ഥർ


മാവേലിക്കര കൊറ്റാർക്കാവ് ക്ഷേത്രത്തിന് സമീപം ഇതര സംസ്ഥാന തൊഴിലാളി താമസിക്കുന്ന ക്യാമ്പിൽ മാവേലിക്കര എക്‌സൈസ് നടത്തിയ പരിശോധനയിൽ 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് ഉസ്മാനെതിരെ കേസെടുത്തു. റേഞ്ച് ഇൻസ്‌പെക്ടർ പി എസ് കൃഷ്ണരാജ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മണിയനാചരി, വി രമേശൻ, അനീഷ്‌കുമാർ, പ്രതിഷ്, ശ്യാം, ബബിതരാജ് എന്നിവർ പങ്കെടുത്തു.   എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ചെട്ടികുളങ്ങര, കണ്ടിയൂർ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ 212 പായ്ക്കറ്റ് ഹാൻസ് പിടിച്ചു. 2400 രൂപ പിഴയും ചുമത്തി. Read on deshabhimani.com

Related News