മരണാനന്തര ധനസഹായം വിതരണംചെയ്തു
മാവേലിക്കര കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ പരേതനായ മുള്ളിക്കുളങ്ങര മഠത്തിലേത്ത് വടക്കതിൽ സാബു സാമുവേലിന്റെ കുടുംബത്തിന് ക്ഷേമനിധി ബോർഡിന്റെ മരണാനന്തര ആനുകൂല്യങ്ങൾ വിതരണംചെയ്തു. സാബുവിന്റെ ഭാര്യ മറിയാമ്മ തോമസിന് തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ ഒരുലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം രാജേഷ് ആർ ചന്ദ്രൻ സംസ്കാര ധനസഹായമായ 10,000 രൂപയും ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ജെ അനിത റീഫണ്ട് ആനുകൂല്യമായി അനുവദിച്ച തുകയും കൈമാറി. എസ് സന്ദീപ്, ജിജോ ജോസഫ് എന്നിവർ പങ്കെടുത്തു. രണ്ടുമാസം മുമ്പാണ് സാബു ഹൃദയാഘാതംമൂലം മരിച്ചത്. Read on deshabhimani.com