പൊളിച്ചുനീക്കിയിടത്ത്‌ വീണ്ടും 
കടമുറികൾ പ്രവർത്തിപ്പിക്കാൻ ശ്രമം

കാവാലം പാലം നിർമാണത്തിന്‌ കെട്ടിടങ്ങൾ പൊളിച്ച സ്ഥലത്ത് വീണ്ടും കടകൾ സ്ഥാപിച്ചപ്പോൾ


മങ്കൊമ്പ് കാവാലം പാലം നിർമിക്കാൻ കെട്ടിടങ്ങളും മറ്റ്‌ നിര്‍മാണങ്ങളും പൊളിച്ചുനീക്കിയ സ്ഥലത്ത് വീണ്ടും കടമുറികൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി. ഏറെ നാളെത്തെ കാത്തിരിപ്പിനുശേഷമാണ് കാവാലം തട്ടാശേരി പാലം നിർമാണത്തിന്‌ തുടർനടപടികളായത്‌. തട്ടാശേരിയിൽ ആറിന് തെക്കേക്കരയിലെ കെട്ടിടങ്ങൾ ഭൂരിഭാഗവും  പൊളിച്ചുനീക്കിയിരുന്നു. ബാക്കി 15 ഓടെ പൊളിച്ചുമാറ്റും. സ്ഥലമെടുപ്പിലെ തടസങ്ങളെല്ലാം പരിഹരിച്ച്  ടെൻഡർ നടപടിയിലേക്ക് കടക്കുമ്പോൾ പൊളിച്ചുമാറ്റിയ സ്ഥലത്ത് വീണ്ടും കടമുറികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് പാലം നിർമാണത്തിന് തടസമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. എട്ട് വര്‍ഷം മുമ്പാണ് കാവാലം പാലത്തിനായി സര്‍ക്കാര്‍ പണം അനുവദിച്ചത്. Read on deshabhimani.com

Related News