കേന്ദ്ര ബജറ്റിനെതിരെ എഫ്എസ്ഇടിഒ സായാഹ്നധർണ

കേന്ദ്ര ബജറ്റിനെതിരെ എഫ്എസ്ഇടിഒ ആലപ്പുഴയിൽ സംഘടിപ്പിച്ച ധർണ കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ്‌ 
ഡി സുധീഷ് ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേരളത്തെ അവഗണിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി ജില്ലാ–-താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി. ആലപ്പുഴയിൽ കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷനായി. കെജിഒഎ ജില്ലാ പ്രസിഡന്റ് പ്രശാന്ത്‌ ബാബു, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ്, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം സതീഷ് എന്നിവർ സംസാരിച്ചു. ഹരിപ്പാട്ട്‌  എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൽ മായ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് ജൂലി എസ് ബിനു അധ്യക്ഷയായി. താലൂക്ക് സെക്രട്ടറി ടി കെ മധുപാൽ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി പി അജിത്ത്, കെജിഒഎ ജില്ലാ സെക്രട്ടറിയറ്റ് അംഗം ലക്ഷ്മി എസ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.   ചെങ്ങന്നൂരിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ബി ബിന്ദു അധ്യക്ഷയായി. കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ. ശ്രീകല, കെഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ് ജഫിഷ്, ജോൺ ജേക്കബ്, ബി ജയകുമാർ എന്നിവർ സംസാരിച്ചു.   ചേർത്തലയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം കെ വേണു അധ്യക്ഷനായി. ടി അജിത്ത്, വി പി ഉദയസിംഹൻ എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു ഉദ്ഘാടനം ചെയ്തു. എൻജിഒ യുണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് അധ്യക്ഷനായി. ജില്ലാ ട്രഷറർ എൻ അരുൺകുമാർ, എം സിന്ധു, ബിനു ഗോപൻ എന്നിവർ സംസാരിച്ചു.  മാവേലിക്കരയിൽ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌  എം കെ ജോസഫ് ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി പി അനിൽകുമാർ, അനീഷ്, സുജാത, അനിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News