ഡി മണിച്ചനെ അനുസ്‌മരിച്ചു

തകഴിയിൽ ഡി മണിച്ചൻ അനുസ്‌മരണം സിപിഐ എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ആർ രാഹുൽ ഉദ്ഘാടനംചെയ്യുന്നു


  തകഴി സിപിഐ എം അമ്പലപ്പുഴ, തകഴി ഏരിയകളുടെ സെക്രട്ടറിയായും ജില്ലാ കമ്മറ്റിയംഗവുമായി പ്രവർത്തിച്ച ഡി മണിച്ചന്റെ 12–--ാമത് അനുസ്‌മരണ ദിനം ആചരിച്ചു.  സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്കുശേഷം വൈകിട്ട് നാലിന്‌ ചേർന്ന അനുസ്‌മരണയോഗം അമ്പലപ്പുഴ ഏരിയസെക്രട്ടറി ആർ രാഹുൽ ഉദ്ഘാടനംചെയ്‌തു. തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് സുധിമോൻ, എ ഡി കുഞ്ഞച്ചൻ, എ എസ് അംബിക, പി സി കുഞ്ഞുമോൻ, കെ ജി അരുൺകുമാർ, ജസ്‌റ്റസ് ശാമുവൽ, ലോക്കൽ സെക്രട്ടറിമാരായ എം മദൻലാൽ, എം എം ഷെരീഫ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News