കെഎസ്‌കെടിയു ഏരിയ കൺവൻഷൻ
ഹരിപ്പാട് ജനുവരി 10, 11, 12 തീയതികളിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ മുഴുവൻ കർഷകത്തൊഴിലാളികളും രംഗത്തിറങ്ങാൻ കെഎസ്‌കെടിയു ഹരിപ്പാട് ഏരിയ കൺവൻഷൻ തീരുമാനിച്ചു. ഹരിപ്പാട് സി ബി സി വാര്യർ സ്‌മാരക ഹാളിൽ ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് സി പ്രസാദ് അധ്യക്ഷനായി. എസ് കൃഷ്‌ണൻകുട്ടി, പി ഓമന, പി ജി ശശി, രുഗ്‌മിണി രാജു എന്നിവർ സംസാരിച്ചു. Read on deshabhimani.com