പാട്ടുകാലാപ്പടി–- പുറ്റേൽ റോഡ് തുറന്നു

പാട്ടുകാലാപ്പടി –- പുറ്റേൽ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു


  ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്തിൽ രണ്ടാംവാർഡിൽ പാട്ടുകാലാപ്പടി –- പുറ്റേൽ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് ഫണ്ട് 12 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ സദാനന്ദൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് രമ മോഹൻ, ബീന ചിറമേൽ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ബിജി, പ്രൊമോട്ടർ നന്ദിത ശ്രീകുമാർ, കൺവീനർ രാധാകൃഷ്‌ണപിള്ള, പഞ്ചായത്തംഗം കെ സാലി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News