സിബിഎസ്ഇ ഫുട്‌ബോൾമേള തുടങ്ങി

ജില്ലാ സഹോദയ സിബിഎസ്ഇ സ്‌കൂള്‍ ഫുട്‌ബോള്‍മേള മുന്‍ എംപി എ എം ആരിഫ് ഉദ്ഘാടനംചെയ്യുന്നു


  ചേർത്തല ജില്ലാ സഹോദയ സിബിഎസ്ഇ സ്‌കൂൾ ഫുട്‌ബോൾമേള വയലാർ പണിക്കവീട്ടിൽ സർ സെബാസ്‌റ്റ്യൻ സീനിയർ സെക്കൻഡറി സ്‌കൂൾ സ്‌റ്റേഡിയത്തിൽ തുടങ്ങി. മുൻ എംപി എ എം ആരിഫ് ഉദ്ഘാടനംചെയ്‌തു.  സ്‌കൂൾ മാനേജർ ഫാ. പി എസ്‌ ലീനോസ് പതാക ഉയർത്തി. സഹോദയ ജില്ലാ പ്രസിഡന്റ് ഡോ. എ നൗഷാദ് അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ഡയാന ജേക്കബ്‌, പഞ്ചായത്തംഗം ജയലേഖ, പി ചന്ദ്രൻ, ആഷ യതീസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News