കൂട്ടുകാരെ അണിയിക്കാൻ 
കൂടനിറയെ സ്‌നേഹം

പുതുതായി ചേർന്ന അതിഥി കൂട്ടുകാർക്കായി വസ്ത്രങ്ങൾ ശേഖരിക്കുന്ന 
ചേർത്തല കളവംകോടം കരപ്പുറം മിഷൻ സ‍്കൂളിലെ കുട്ടികൾ


  ചേർത്തല  അതിഥിക്കൂട്ടുകാർക്കായി സ്‌നേഹക്കൂട ഒരുക്കി കളവംകോടം കരപ്പുറം മിഷൻ സ്‌കൂളിലെ കുട്ടികൾ. വസ്‌ത്രങ്ങളും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുമായി കൂടനിറയെ സാധനങ്ങൾ കുട്ടികൾ സമാഹരിച്ചു. സ്‌കൂളിൽ പുതുതായി എത്തിയ ഡൽഹി സ്വദേശികളായ കുട്ടികൾക്ക് മാറി ധരിക്കാൻ ഉടുപ്പുകളില്ലെന്ന് മനസിലാക്കിയ കുട്ടികൾ തന്നെയാണ് സഹായിക്കാൻ ഇങ്ങനെ ഒരുആശയം മുന്നോട്ടുവച്ചത്.    പുതുതായി ചേർന്ന കുഞ്ഞുങ്ങളുടെ ജീവിതസാഹചര്യം നേരിൽകണ്ട്‌ വിലയിരുത്തിയ അധ്യാപകർ കൂട്ടുകാരുടെ സ്‌നേഹക്കൂട ആശയത്തിന് പൂർണപിന്തുണ നൽകി. ഒരാണ്ടിലേക്ക് മുഴുവൻ ധരിക്കാനാവശ്യമായ ഉടുപ്പുകൾ ഒറ്റദിവസംകൊണ്ട്  അവർ രക്ഷകർത്താക്കളുടെ സഹായത്തോടെ സ്‌കൂളിലെത്തിച്ച്‌, സ്‌നേഹക്കൂട് നിറച്ചു. സ്‌കൂൾ പ്രധാനാധ്യാപിക പി എസ് സന്ധ്യ, സീനിയർ അധ്യാപിക എ ധന്യ, സ്‌റ്റാഫ്‌ സെക്രട്ടറി ലിൻസി മേരി പോൾ, പിടിഎ പ്രസിഡന്റ്‌ എൻ ബി സ്‌റ്റാലിൻ, എംപിടിഎ പ്രസിഡന്റ്‌ ലയ സുമേഷ്, സ്‌കൂൾ ലീഡർ അബ്‌ദുള്ള അൻവർ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News