പെൻഷൻകാരുടെ കലക്‌ടറേറ്റ് മാർച്ചും ധർണയും
ആലപ്പുഴ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലപ്പുഴ ടൗൺ കമ്മിറ്റി കലക്‌ടറേറ്റ് മാർച്ചും ധർണയും നടത്തി. നൂറുകണക്കിന് പെൻഷൻകാർ പങ്കെടുത്ത മാർച്ച് ഇ എം എസ് സ്‌റ്റേഡിയത്തിൽനിന്ന് ആരംഭിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ സോമനാഥപിള്ള ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് എം വി മണി അധ്യക്ഷനായി. സെക്രട്ടറി നരേന്ദ്രൻനായർ, മേഴ്‌സി ഡയാന മാഡിഡോ, കെ കെ രാമചന്ദ്രൻ, എൻ പുഷ്‌കരൻ, എസ് ശുഭ, ജ്യോതിഷ്‌കുമാർ, സൈഫുദ്ദീൻ, പി കെ വിലാസിനി, സുഗുണൻ, സി ബി ശാന്തപ്പൻ എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്‌കരണത്തിന്റെ നാലാംഗഡു അനുവദിക്കുക, ജൂലൈമുതൽ അർഹമായ പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വസ കുടിശ്ശിക അനുവദിക്കുക, ആറ് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, യുജിസി പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മണ്ണഞ്ചേരി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആര്യാട് ബ്ലോക്ക്കമ്മിറ്റി മണ്ണഞ്ചേരി പഞ്ചായത്ത് ഓഫീസിന് സമീപം മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ എം മുഹമ്മദ് യുനുസ് ഉദ്ഘാടനംചെയ്തു .ബ്ലോക്ക് പ്രസിഡന്റ് ആർ ലക്ഷ്‌മണൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി വി എം ജയമോഹനൻ, ആർ വിശ്വനാഥൻ നായർ, കെ ജി രാജേന്ദ്രൻ , ബി സന്തോഷ് കുമാർ, ടി സഖറിയ, ടി സുശീല, വി എൻ ശശിധരൻ നായർ, എസ് ബേബി എന്നിവർ സംസാരിച്ചു. Read on deshabhimani.com