മാത്യു കുഴൽനാടനെതിരെ പ്രതിഷേധം
കഞ്ഞിക്കുഴി കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടനെതിരെ ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. കണിച്ചുകുളങ്ങര ജങ്‌ഷനിൽ പ്രതിഷേധ പ്രകടനം നടത്തി മാത്യു കുഴൽനാടന്റെ കോലം കത്തിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അരുൺ ബാബു അധ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി എൻ എം സുമേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ, ബിനീഷ് വിജയൻ, വി ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com