ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഓണമഹോത്സവം ഇന്ന്

പുതുപ്പള്ളി തെക്ക് കൊച്ചുമുറി 
കരയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ നന്ദികേശൻ


കായംകുളം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണമഹോത്സവം ഇന്ന്. പടനിലത്ത് പടുകൂറ്റൻ നന്ദികേശന്മാർ അണിനിരക്കും. ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യത്തിന്റെ ഓർമപുതുക്കി നന്ദികേശന്മാരെ കരകളിൽനിന്ന്‌ എതിരേറ്റ് ക്ഷേത്രത്തിൽ കാണിക്കയർപ്പിക്കുന്നത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 56 കരയിൽനിന്നായി നൂറ്റിയമ്പതോളം നന്ദികേശ സമിതികളുടെ നന്ദികേശ രൂപങ്ങളാണ് പടനിലത്ത് എത്തുന്നത്. കരകളിൽനിന്ന്‌ വിവിധ സന്നദ്ധസംഘടനകൾ, യുവജനസമിതികൾ, വനിതാസംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കി എത്തുന്ന കെട്ടുകാളകളും നിശ്ചലദൃശ്യങ്ങളും ഉണ്ടാകും.   Read on deshabhimani.com

Related News