അമ്പലപ്പുഴ താലൂക്കിൽ 
വാരാചരണ കമ്മിറ്റിയായി

അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര – വയലാർ വാർഷികാചരണ കമ്മിറ്റി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി 
ആർ നാസർ ഉദ്ഘാടനംചെയ്യുന്നു


  ആലപ്പുഴ ഐതിഹാസികമായ പുന്നപ്ര- –-വയലാർ സമരത്തിന്റെ 78–-ാം വാർഷിക വാരാചരണത്തിന് അമ്പലപ്പുഴ താലൂക്കിൽ വാരാചരണകമ്മറ്റിയായി. സിപിഐ എം -–- സിപിഐ ആഭിമുഖ്യത്തിലാണ് പുന്നപ്ര-–-വയലാർ വാർഷിക വാരാചരണം. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്ന കമ്മിറ്റി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ  ഉദ്‌ഘാടനംചെയ്‌തു. പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി സി കെ സദാശിവൻപിള്ള സ്വാഗതം പറഞ്ഞു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻ എസ് ശിവപ്രസാദ് സംസാരിച്ചു. എച്ച് സലാം എംഎൽഎ, അഡ്വ. കെ ആർ ഭഗീരഥൻ, അജയസുധീന്ദ്രൻ, വി ബി അശോകൻ, എൻ എസ് ജോർജ്, കെ കെ ജയമ്മ, അഡ്വ. ആർ ജയസിംഹൻ, ആർ സുരേഷ്, പി എസ് എം ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. പി പി ചിത്തരഞ്‌ജൻ (പ്രസിഡന്റ്‌) ഡി ലക്ഷ്‌മണൻ, പി വി സത്യനേശൻ, വി എസ് മണി , ജി കൃഷ്‌ണപ്രസാദ്, അജയസുധീന്ദ്രൻ, ദീപ്തി അജയകുമാർ, അഡ്വ. കെ ആർ ഭഗീരഥൻ, അഡ്വ. വി മോഹൻദാസ്, പി രഘുനാഥ്, ആർ സുരേഷ്, കെ ജി രാജേശ്വരി, പി ജ്യോതിസ്, കെ കെ ജയമ്മ, അഡ്വ. ആർ ജയസിംഹൻ, എൻ എസ് ജോർജ്, പി കെ മേദിനി, എൻ പി സ്‌നേഹജൻ, പി എസ് എം ഹുസൈൻ, അഡ്വ. ആർ റിയാസ്, വി ജെ ആന്റണി, വി ടി രാജേഷ്, ഡി പി മധു, പി പി സംഗീത (വൈസ്‌പ്രസിഡന്റുമാർ), പി കെ സദാശിവൻപിള്ള (സെക്രട്ടറി), വി ബി അശോകൻ, പി പി പവനൻ, പി കെ ബൈജു, കെ ഡി വേണു (ജോയിന്റ്‌ സെക്രട്ടറിമാർ) എന്നിവരാണ് വാരാചരണ കമ്മിറ്റി ഭാരവാഹികൾ.  റിലേ കമ്മിറ്റി കൺവീനറായി പി പി പവനനെയും പബ്ലിസിറ്റി കമ്മിറ്റി കൺവീനറായി ആർ അനിൽകുമാറിനെയും തെരഞ്ഞെടുത്തു.   Read on deshabhimani.com

Related News