വേസ്റ്റ് ബിന്നുകൾ വിതരണംചെയ്തു
ആലപ്പുഴ മാലിന്യമുക്ത നവകേരള ജനകീയ കാമ്പയിനൊപ്പം ചേർന്ന് സംസ്ഥാനത്തൊട്ടാകെ 502 ഓഫീസ് കേന്ദ്രങ്ങളിൽ വേസ്റ്റ്ബിന്നുകൾ വിതരണംചെയ്തു. മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. കെജിഒഎ ജില്ലാ പ്രസിഡന്റ് ജെ പ്രശാന്ത് ബാബു അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് സ്വാഗതവും ജില്ലാ വൈസ്പ്രസിഡന്റ് കെ എസ് രാജേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. സിജി സോമരാജൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി കെ ഷിബു, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com